കാക്കനാട്: സംസ്ഥാനത്തെ മുന്‍നിര ഓട്ടോണമസ് കോളേജായ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ (ആര്‍എസ്ഇടി) ഒന്നാം വര്‍ഷ ബി ടെക്,, എംടെക് വിദ്യാര്‍ഥികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന 'ദീക്ഷാരംഭം 2025' കോളേജ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ രണ്ടായിരത്തിലധികംപേര്‍ പങ്കെടുത്തു. ......
കൊച്ചി: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം ഐ) കേരള ചാപ്റ്ററിന്റെ പതിനഞ്ചാമത് വാർഷിക സമ്മേളനം, "വേവ്സ് 2025", ഹോട്ടൽ ലെ മെറിഡിയനിൽ നടന്നു.കെ.എസ്. ഐ ഡി.സി ചെയർമാൻ സി. ......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിലെ (അക്കാർ) ഗവേഷക റോണാ മരിയ സുനിൽ ഇന്റർനാഷണൽ റേഡിയോ സയൻസ് യൂണിയൻ (URSI) അന്താരാഷ്ട്ര കോൺഫറൻസിൽ മികച്ച പ്രബന്ധത്തിനുള്ള ഗവേഷണ പുരസ്ക്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി. 2025 ആഗസ്റ്റ് 17 മുതൽ 22 വരെ ഓസ്ട്രേലിയയിലെ സിഡ്നിയിൽവെച്ച് നടന്ന URSI അന്താരാഷ്ട്ര കോൺഫറൻസിൽ, കുസാറ്റിലെ റഡാർ റിമോർട്ട് സെൻസിംഗ് ഉപയോഗിച്ച് ഇന്ത്യൻ മൺസൂൺ ആരംഭം കണ്ടെത്താനും പ്രവചിക്കാനും വികസിപ്പിച്ചെടുത്ത നവീന മാർഗത്തിനാണ് പുരസ്കാരം.
മൺസൂൺ ആരംഭം രാജ്യത്തിൻറെ തന്നെ പരിസ്ഥിതി, കൃഷി, ജലസ്രോതസുകൾ, ഭക്ഷ്യസുരക്ഷ എന്നിവയെ സ്വാധീനിക്കുന്ന നിർണായക കാലാവസ്ഥ പ്രതിഭാസമായതിനാൽ, ഈ പ്രവചനം ദേശീയ പ്രാധാന്യമുള്ളതാണ്. ......
കൊച്ചി: സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് കൊച്ചിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി. എയർ ടാക്സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ......
കൊച്ചി: കേരളത്തിന്റെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് പ്രഥമ കേരള വ്യോമയാന ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കമായി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ......
കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവർത്തന ചെലവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കൂടുതൽ പ്രതിസന്ധിയിലാക്കി വീണ്ടും ശബ്ദരേഖ. കഴിഞ്ഞ ദിവസം ഗർഭഛിദ്രം നടത്താനായി യുവതിയെ നിർബന്ധിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ......